ആളും അരങ്ങുമില്ലാതെ വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് സമാപനം
കൊറോണ പശ്ചാതലത്തില്‍ ആളും അരങ്ങുമില്ലാതെ വയനാടിന്റെ ദേശീയോത്സവമായ മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവം സമാപിച്ചു.ചരിത്രത്തിലാദ്യമായാണ് ചടങ്ങുകളില്‍ മാത്രം ഒതുങ്ങി മഹോത്സവം സമാപിച്ചത്.കാവ് മാത്രമല്ല ജില്ലയിലെ പല ക്ഷേത്ര ഉത്സവങ്ങളും ഇതുപോലെ ചടങ്ങുകളില്‍ മാത്രമായും ചില സ്ഥലങ്ങളില്‍ ഉത്സവങ്ങള്‍ പോലും മാറ്റി വെച്ച സാഹചര്യവും ഉണ്ടായി.ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായാണ് ജില്ലയിലെ ദേവാലയങ്ങളിലും,ക്ഷേത്രങ്ങളിലും,പള്ളികളിലുമെല്ലാം ഉത്സവങ്ങളും തിരുനാളും,മഖാം ഉറൂസുമെല്ലാം നടക്കാറ്.എന്നാല്‍ കൊറോണ പശ്ചാതലത്തില്‍ അത്തരം ഉത്സവങ്ങളെല്ലാം മാറ്റിവെക്കപ്പെടുകയോ,അല്ലെങ്കില്‍ ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങുകയുമായിരുന്നു.വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂര്‍ക്കാവ് മഹോത്സവവും അത്തരത്തില്‍ സമാപിച്ചു എന്നത് ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന കാര്യം ഉറപ്പ്.മീനം ഒന്നു മുതല്‍ 14 വരെയാണ് കാവ് ഉത്സവം ഇത്തവണ കൊറോണ പശ്ചാതലത്തില്‍ ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനിച്ചിരുന്നു. ഉത്സവത്തിന്റെ ഭാഗമായ കൊടിയേറ്റവും ഒപ്പന വരവുമെല്ലാം ചടങ്ങായി നടന്നെങ്കിലും നിയന്ത്രണങ്ങള്‍ കര്‍ക്കശമായപ്പോള്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം പോലും നിരോധിച്ച അവസ്ഥയുമായി അങ്ങന ചരിത്രത്തില്‍ ഇടം നേടി 2020ലെ വയനാടിന്റെ ദേശീയ മഹോത്സവം മീനം 14ന് സമാപിക്കുകയുമുണ്ടായി.