സുൽത്താൻ ബത്തേരി: കർണാടകയിൽ നിന്നുമെത്തി ചെക്ക്്‌പോസ്റ്റിൽ കുടുങ്ങുകയും പിന്നീട് ജില്ലാ ഭരണകൂടം ഇടപെട്ട് സുൽത്താൻ ബത്തേരിയിലെ വിവിധ ലോഡ്ജുകളിൽ താമസിപ്പിക്കുകയും ചെയ്ത യാത്രക്കാരെയാണ് വ്യാഴാഴ്ച രാത്രിയോടെ അവരവരുടെ വീടുകളിലേക്ക് അയച്ചത്. സ്വന്തമായി വാഹനങ്ങളുള്ളവരെ പൊലീസ് നിരീക്ഷണത്തിലാണ് വീടുകളിലെത്തിക്കുന്നത്. സ്വന്തമായി വാഹനമില്ലാത്തവരെ മറ്റ് വാഹനങ്ങൾ ക്രമീകരിച്ച അയക്കാനാണ് തീരുമാനം. നിരീക്ഷണത്തിൽ താമിസിപ്പിച്ചിരുന്നവരുടെ വീടുകളുടെ പരിധിയിൽവരുന്ന് പൊലീസ് സ്റ്റേഷനിലും ആര്യോഗ്യപ്രവർത്തകരെയും അറിയിച്ചാണ് ഇവരെ വീടുകളിൽതന്നെ നിരീക്ഷണത്തിൽ കഴിയുന്ന തരത്തിൽ വീടുകളിലെത്തിച്ചത്. ബുധനാഴ്ച രാവിലെയാണ് ബംഗ്‌ളൂരുവിൽ നിന്നടക്കം വിദ്യാർഥികളടക്കമുള്ള യാത്രക്കാർ അതിർത്തി ചെക്‌പോസ്റ്റായ മുത്തങ്ങയിലെത്തിയത്. എന്നാൽ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ഇവരെ ഇങ്ങോട്ട് പ്രവേശിപ്പിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് സർക്കാറുമായി ജില്ലാഭരണകൂടം ബന്ധ്‌പെടുകയും പിന്നീട് സുൽത്താൻ ബത്തേരിയിലെ വിവിധ ഇടങ്ങളിൽ പാർപ്പിക്കുകയുമായിരുന്നു. കർണാടകയിലെ വിവിധ ഇടങ്ങളിൽ നിന്നുമെത്തിയ 215 യാത്രക്കാരെയാണ് വിവിധ ലോഡ്ജുകളിൽ പാർ്പ്പിച്ചിരുന്നത്.