കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. പരമാവധി ഹോട്ടലുകളില്‍ നിന്ന് ഭക്ഷണപൊതികള്‍ നല്‍കണമെന്നും, ഭക്ഷണം പൊതിയാന്‍ പ്ലാസ്റ്റിക്ക് ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കി. അതത് പ്രദേശങ്ങളിലെ തുറന്ന് പ്രവര്‍ത്തിക്കേണ്ട ഹോട്ടലുകളുടെ ലിസ്റ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി നല്‍കണം. ആളുകള്‍ ഇല്ലാത്തതിനാല്‍ ഹോട്ടലുകള്‍ പൂര്‍ണ്ണമായും അടച്ചിടുന്ന പ്രവണത ഒഴിവാക്കാനാണ് ദിവസങ്ങള്‍ ഇടവിട്ട് തുറക്കേണ്ട ഹോട്ടലുകളുടെ ലിസ്റ്റ് തയ്യാറാക്കുന്നത്.