കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളില്‍ ജോലി ചെയ്തവരും വയനാട്ടിലേക്ക് തിരിച്ചെത്തിയവരുമായ പട്ടിക വര്‍ഗക്കാരെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് സൗകര്യങ്ങളൊരുക്കുന്നതിന് ജില്ലാ കലക്ടര്‍ ട്രൈബല്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. വീടുകളില്‍ തനിച്ചു കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ഇവര്‍ക്ക് വീടുകളില്‍ അതിനുള്ള സൗകര്യമില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പലരും കുടിലുകളിലാണ് കഴിയുന്നത്. ട്രൈബല്‍ ഹോസ്റ്റലുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്. അതിര്‍ത്തി ചെക് പോസ്റ്റുകളില്‍ എത്തുന്ന പട്ടികവര്‍ഗ വിഭാഗക്കാരുടെ സഹായത്തിനായി പട്ടികവര്‍ഗ്ഗ വകുപ്പ് ഉദ്യോഗസ്ഥനെ നിയോഗിക്കും. നിരീക്ഷണത്തിന് നിര്‍ദ്ദേശികപ്പെടുന്നവരെ കോവിഡ് കെയര്‍ സെന്ററുകളില്‍ എത്തിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ് ഏര്‍പ്പെടുത്താനും ഉത്തരവിട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.