ഇണ്ടേരികുന്ന് വെള്ളമുണ്ട റോഡ് തകര്‍ന്ന് തരിപ്പണമായി

0

തൊണ്ടര്‍നാട് വെള്ളമുണ്ട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഇണ്ടേരികുന്ന് വെള്ളമുണ്ട റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാതായി. തകര്‍ന്ന റോഡ് ഉടന്‍ നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു.വര്‍ഷങ്ങള്‍ പഴക്കമുള്ള ഇണ്ടേരികുന്ന് വെള്ളമുണ്ട പഴഞ്ചന റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ യാതൊരു നടപടിയും ആയില്ല. വെള്ളമുണ്ട തൊണ്ടര്‍നാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഈ റോഡ് നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഏക റോഡ് ആയിട്ട് പോലും വേണ്ട പരിഗണന റോഡിന് ഇതുവരെ നല്‍കിയിട്ടില്ല, നിത്യേന നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത് ഇരു ചക്രവാഹനങ്ങള്‍ ഇളകിയ കല്ലുകളില്‍ തട്ടി വീഴുന്നത് നിത്യസംഭവമാണ്. നിരവധി തവണ പഞ്ചായത്ത് അധികൃതരോട് പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കി മാറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!