ബാലന്റെ കുടുംബത്തിന് റേഷന്‍ കാര്‍ഡ്.

0

പുല്‍പ്പള്ളി പഞ്ചായത്തിലെ മേലേ കാപ്പ് കോളനിയില്‍ പട്ടിണിയിലും മാനസിക രോഗത്താലും വലഞ്ഞ ബാലന്റെ ദുരവസ്ഥയറിഞ്ഞ് സിവില്‍ സപ്ലെസ് അധികൃതര്‍ പുതിയ റേഷന്‍ കാര്‍ഡ് ബാലന്റ വീട്ടില്‍ എത്തിച്ച് നല്‍കി.ബാലന്റെ ഭാര്യ വസന്ത വര്‍ഷങ്ങളായി മാനസിക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ഗൃഹനാഥ മാനസിക രോഗത്തെ തുടര്‍ന്ന് കീറി നശിപ്പിച്ചതോടെ റേഷന്‍ മുടങ്ങുകയായിരുന്നു. ഇതോടെ ഏഴംഗ കുടുംബം മുഴു പട്ടിണിയിലായിരുന്നു വല്ലപ്പോഴും ഉദാരമതികള്‍ നല്‍കുന്ന സഹായത്താലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്, ഇവരുടെ ദയനീയവസ്ഥ വയനാട് വിഷന്‍ പുറത്തെത്തിച്ചതോടെ ട്രൈബല്‍ വകുപ്പിന്റെയും അക്ഷയ അധികൃതരുടെയും ഗ്രാമ പഞ്ചായത്തംഗത്തിന്റെയും സിവില്‍ സപ്ലെസ് അധികൃതരുടെയും കൂട്ടായ പരിശ്രമത്തെ തുടര്‍ന്നായിരുന്നു പുതിയ റേഷന്‍ കാര്‍ഡ് വിട്ടിലെത്തിച്ച് നല്‍കിയത്. കുട്ടികളുടെ ദുരവസ്ഥയറിഞ്ഞ് ചൈല്‍ഡ് ലൈന്‍ അധിക്യതര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു സിവില്‍ സപ്ലെസ് ഓഫിസര്‍ പി വി ജയപ്രകാശ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ഇ.എസ് ബെന്നി ട്രൈബല്‍ ഓഫിസര്‍ ബാബു ഡെപ്യൂട്ടി റെയ്ഞ്ചര്‍ സുനില്‍കുമാര്‍, ഗ്രാമപഞ്ചായത്തംഗം സുചിത്ര എന്നിവരുടെ നേതൃത്വത്തിലാണ് കാര്‍ഡ് എത്തിച്ച് നല്‍കിയത്

Leave A Reply

Your email address will not be published.

error: Content is protected !!