വള്ളിയൂര്‍ക്കാവ് ഉത്സവത്തിന് വാളെഴുന്നെള്ളിച്ചു
പള്ളിയറയില്‍ നിന്ന് വാളെഴുന്നെള്ളിച്ചു.വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് തുടക്കമായി.കൊ വിഡ് 19 ന്റെ പശ്ചാതലത്തില്‍ എഴുന്നെള്ളത്ത് ഇല്ലാതെ വാളും ചെണ്ടയുമടങ്ങുന്ന സംഘമാണ് ദേവിയുടെ തിരുവായുധമായ പള്ളിയറ വാള്‍ കാവിലെത്തിച്ചത്. വാള്‍ കാവിലെത്തിയതോടെ പതിനാല് ദിവസം നീണ്ടു നില്‍കുന്ന ഉത്സവചടങ്ങുക്കള്‍ക്ക് തുടക്കമായി. ഇത്തവണ കാവില്‍ ചടങ്ങുകള്‍ മാത്രമായിരിക്കും ഉണ്ടാവുക കൊറോണ പശ്ചാത്തലം കണക്കിലെടുത്ത് അന്നദാനം പോലും ഒഴിവാക്കിയാണ് ഉത്സവ ചടങ്ങുകള്‍ നടക്കുന്നത്.