വയനാട് ജില്ലയില്‍ ഇന്ന് 209 പേര്‍ക്ക് കോവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.11

0

വയനാട് ജില്ലയില്‍ ഇന്ന് (19.11.21) 209 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 191 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 12.11 ആണ്.

ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 130363 ആയി. 127111 പേര്‍ രോഗമുക്തരായി. നിലവില്‍ 2445 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2276 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണത്തിലായ 1882 പേര്‍ ഉള്‍പ്പെടെ ആകെ 14781 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് 1393 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവര്‍

തിരുനെല്ലി 25 , എടവക 21 , ബത്തേരി 20 , നെന്മേനി 14 , കല്‍പ്പറ്റ , മാനന്തവാടി , പൂതാടി 12 വീതം , അമ്പലവയല്‍ , കണിയാമ്പറ്റ 10 വീതം , വെള്ളമുണ്ട 9 , മുട്ടില്‍ , പുല്‍പ്പള്ളി , തൊണ്ടര്‍നാട് 8 വീതം , മീനങ്ങാടി , മുള്ളന്‍കൊല്ലി , മൂപ്പൈനാട് , പനമരം 5 വീതം , മേപ്പാടി , നൂല്‍പ്പുഴ , പടിഞ്ഞാറത്തറ , വൈത്തിരി 4 വീതം , കോട്ടത്തറ 2 , പൊഴുതന , തവിഞ്ഞാല്‍ ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!