രാക്കുരക്ക്; കര്‍ണ്ണാടക മുഖ്യമന്ത്രിയെ കാണാന്‍ സമയം ചോദിച്ച് സംസ്ഥാനം നാലാംതവണയും കത്തയച്ചു. കേസ് ഈ മാസം 20ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് 18നുള്ളില്‍ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് വീണ്ടും കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. പ്രശ്നത്തില്‍ കര്‍ണ്ണാടക സര്‍ക്കാറിന്റെ നിസംഗത കേരളത്തിന് തിരിച്ചടിയാകുമോ എന്ന ആശങ്കയുംനിലനില്‍ക്കുന്നുണ്ട്..ദേശീയപാത 766ല്‍ നിലനില്‍ക്കുന്ന രാക്കുരുക്ക് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ സമയം ചോദിച്ച് വ്യാഴാഴ്ച സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി വീണ്ടും കത്തയച്ചിരിക്കുന്നത്. ഈ മാസം 20ന് കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെ 18ന് മുമ്പായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള കത്ത് കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരിയപ്പയ്ക്ക് അയച്ചത്. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിക്കുപുറമെ വനംവകുപ്പ് മന്ത്രിയും, എംഎല്‍എമാരും, രാഷ്ട്രീയ പാര്‍ട്ടിനേതക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുമെന്നും, കര്‍ണ്ണാടകയില്‍ നിന്ന് മുഖ്യമന്ത്രിക്ക് പുറമെ സംസ്ഥാന ഗതാഗത, വനംവകുപ്പ് മന്ത്രിമാരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് താല്‍പര്യം പ്രകടിപ്പിച്ചുമാണ് കത്തയച്ചിരിക്കുന്നത്. വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച ആവശ്യപ്പെട്ട് 2019 സെപ്റ്റംബര്‍ 18നും, 25നും,ഡിസംബര്‍ 13-നും കത്തയച്ചിരുന്നു. എന്നാല്‍ അനുമതി കിട്ടാത്ത സാഹചര്യത്തിലും കേസ് സുപ്രീംകോടതി 20ന് വീണ്ടും പരഗിണിക്കുന്ന സാഹചര്യത്തിലുമാണ് സംസ്ഥാനം വീണ്ടും കത്തയച്ചിട്ടുളളത്. എന്നാല്‍ കര്‍ണ്ണാടകയുടെ ഭാഗത്തുനിന്ന് വിഷയത്തില്‍ തുടരുന്ന നിസംഗത സംസ്ഥാനത്തെയും ജില്ലയേയും ആശങ്കയിലാക്കിയിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.