കൊറോണ തിരുനെല്ലിയിലും നിയന്ത്രണം
തിരുനെല്ലി ക്ഷേത്രത്തില്‍ ഭക്തര്‍ കൂട്ടമായി എത്തുന്നതിന് നിയന്ത്രണം. കൊറോണ വ്യാപനം തടയുന്നതിന് സര്‍ക്കാറിന്റെ നിര്‍ദ്ദേശ പ്രകാരം മലബാര്‍ ദേവസ്വം കമ്മീഷണറുടെ സര്‍ക്കുലര്‍ അനുസരിച്ച് ക്ഷേത്രത്തില്‍ നടക്കുന്ന അന്നദാനം ഉള്‍പ്പെടെ ഭക്തജനങ്ങള്‍ കൂടിനില്‍ക്കുന്ന വിശേഷാല്‍ പരിപാടികള്‍ ഇനി ഒരു അറിയിപ്പ് വരെ നിര്‍ത്തി വെച്ചിരിക്കുന്നതായി ക്ഷേത്രം അധികൃതര്‍ അറിയിച്ചു.പൂജാസമയങ്ങളിലും ബലികര്‍മ്മം ചെയ്യുന്ന സ്ഥലത്തും കൂട്ടം കൂടിനില്‍ക്കാതെ സ്വയം അകലെ ഉണ്ടാക്കി വേണ്ടത്രജാഗ്രത പാലിക്കണമെന്ന് ദേവസ്വം അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.