വഴിതര്‍ക്കം: ഓട്ടോഡ്രൈവര്‍ തൂങ്ങിമരിച്ചു

0

വീട്ടിലേക്കുള്ള വഴി അടച്ചതില്‍ മനംനൊന്ത് ഓട്ടോഡ്രൈവര്‍ ആത്മഹത്യ ചെയ്തു. കമ്മന പുലിക്കാട് കദളിക്കാട്ടില്‍ ജോണാണ് പിതൃസഹോദരന്റെ സ്ഥലത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യാ പ്രേരണക്ക് കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാര്‍.

ഇയാളുടെ വീട്ടിലേക്കുള്ള വഴി ഇന്നലെ വൈകുന്നേരം പിതൃസഹോദരന്‍ അടച്ചിരുന്നു ഇതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയും പോലീസ് രാത്രി വീട്ടിലെത്തി ഇന്ന് രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.എന്നാല്‍ ജോണിയെ ഇന്ന് രാവിലെ 7 മണിയോടെ് പിതൃസഹോദരന്റെ സ്ഥലത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായുരുന്നു. മൃതദേഹത്തില്‍ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തി.കുറിപ്പില്‍ പേര് പരാമര്‍ശിച്ചവരെ അറസ്റ്റ് ചെയ്ത ശേഷം മാത്രമെ മൃതദേഹം കൊണ്ട് പോകാവു എന്നാവശ്യപ്പെട്ട് നാട്ടുകാരും ഡ്രൈവര്‍മാരും പ്രതിഷേധവുമായി രംഗത്ത് വന്നു.സ്ഥലത്തെത്തിയ മാനന്തവാടി സി ഐ എം എം അബ്ദുല്‍ കരീം നാട്ടുകാരുമായി ചര്‍ച്ച നടത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതൊടെയാണ് പ്രതിഷേധം അവസാനിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!