തുണ്ടുഭൂമിയില്‍ കൃഷിക്ക് ഐഫാം യൂണിറ്റ്

0

കൃഷിയിടവും പുരയിടവും കുറവുള്ളവര്‍ക്ക് കൃഷിചെയ്യാന്‍ പുതിയ സാങ്കേതികവിദ്യയുമായി കേരള വെറ്ററിനറി സര്‍വകലാശാല.എളുപ്പത്തില്‍ കൃഷിചെയ്യാനുള്ള ഐഫാം യൂണിറ്റാണ് പൂക്കോട് സര്‍വകലാശാലയുടെ ക്യാമ്പസില്‍ ഉള്ളത്. വന്യമൃഗശല്യം കൂടുതലുള്ള സ്ഥലങ്ങളിലും പന്നി, എലി, കുരങ്ങുശല്യം ഉള്ളവര്‍ക്കും മയില്‍ ഉള്‍പ്പെടെയുള്ള പക്ഷികളുടെ ശല്യം ഉള്ളവര്‍ക്കും ഇതിനെ ചെറുക്കാന്‍ ഐ ഫാം യൂണിറ്റ് എളുപ്പത്തില്‍ ഉപയോഗിക്കാം. വീട്ടുമുറ്റത്തോ ടെറസിലോ കൃഷിയിടത്തിലോ ഈ യൂണീറ്റ് സ്ഥാപിക്കാവുന്നതാണ്. ഏറ്റവും എളുപ്പമുള്ള ഈ യൂണിറ്റില്‍ എല്ലാത്തരം കൃഷിയും ചെയ്യാം. അതിനാല്‍ കൂടുതല്‍ ഇനങ്ങളും കൂടുതല്‍ ചെടികളും കൃഷി ചെയ്യാനും കഴിയും. സര്‍വകലാശാലയുടെ ഗോത്ര മിഷന്‍ പദ്ധതിയുടെ ഭാഗമായി വന്യജീവി പഠനകേന്ദ്രമാണ് യൂണിറ്റ് വികസിപ്പിച്ചിട്ടുള്ളത്. എത്ര വലിപ്പത്തിലും നിര്‍മ്മിക്കാം എന്നതിനാല്‍ സ്ഥലം കൂടുതല്‍ ഉള്ളവര്‍ക്ക് വന്‍തോതില്‍ കൃഷി ചെയ്യുന്നതിനും ഐ ഫാം യൂണിറ്റ് ഉപയോഗിക്കാന്‍ കഴിയും.താല്‍പര്യമുള്ളവര്‍ക്ക് പൂക്കോട് വന്യജീവി പഠന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ യൂണിറ്റുകള്‍ നിര്‍മ്മിച്ച് സ്ഥാപിച്ചു നല്‍കും.സ്വന്തം ആവശ്യത്തിനും വ്യാവസായിക അടിസ്ഥാനത്തില്‍ വരുമാനമാര്‍ഗ്ഗമായി പച്ചക്കറി കൃഷി ചെയ്യുന്നവര്‍ക്കും ഐഫാം യൂണിറ്റ് വളരെ ഉപകാരപ്രദമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!