റോഡ് നിര്‍മ്മാണം സര്‍വ്വേ തുടങ്ങി
പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന വെള്ളമുണ്ട പുളിഞ്ഞാല്‍ മൊതക്കര തോട്ടോളി പടി റോഡിന്റെ നിര്‍മ്മാണ പ്രാരംഭ നടപടികള്‍ തുടങ്ങി. ഭൂമി അളന്നു തിരിക്കുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ തുടങ്ങിയത്. താഴെ അങ്ങാടിയില്‍ നിന്നും തുടങ്ങി ആറ് വാള്‍ തോട്ടോളി പടിയില്‍ അവസാനിക്കുന്ന 8600 മീറ്റര്‍ റോഡാണ് പ്രധാനമന്ത്രി സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നത്.
മാനന്തവാടി ബ്ലോക്കിലെ പ്രധാനമന്ത്രി സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുന്ന ഏക റോഡാണിത്. അളന്നു തിരിക്കല്‍ പ്രവര്‍ത്തിയാണ് ഇപ്പോള്‍ തുടങ്ങിയത്. 10 മീറ്റര്‍ വീതിയുള്ള റോഡില്‍ അഞ്ചു മീറ്റര്‍ വീതിയിലാണ് ടാര്‍ ചെയ്യുക, പ്രാഥമിക സര്‍വേകള്‍ നടത്തി ഡി പി സി അംഗീകാരത്തിനായി ഉടന്‍ സമര്‍പ്പിക്കണം. റോഡ് യാഥാര്‍ഥ്യമാകുന്നതോടെ റോഡ് കടന്നുപോകുന്ന പുളിഞ്ഞാല്‍ മൊതക്കര, അത്തി കൊല്ലി, പ്രദേശങ്ങള്‍ വന്‍ വികസനമാണ് ഉണ്ടാകാന്‍ പോകുന്നത്. ഇന്ന്‌നടന്ന പ്രാരംഭ സര്‍വേ നടപടിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ എ എന്‍ പ്രഭാകരന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആന്‍ഡ്രൂസ് ജോസഫ് തുടങ്ങിയ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും നേതൃത്വം നല്‍കി.