സംസ്ഥാനത്ത് വീണ്ടും കൊറേണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളള അറിയിച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ അനാവശ്യ പരിഭ്രാന്തി സൃഷ്ടിക്കുരുത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ജില്ലയിലെ റിസോര്‍ട്ട്, ഹോം സ്റ്റേ, ഹോട്ടല്‍, സര്‍വീസ് വില്ല എന്നിവിടങ്ങളില്‍ താമസിക്കുന്ന വിദേശ സഞ്ചാരികളുടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കണം. പ്രത്യേകിച്ച് ചൈന, ഹോംകോങ്, തായ്ലാന്റ്, സിംഗപ്പുര്‍, ജപ്പാന്‍ സൗത്ത് കൊറിയ, വിയറ്റ്നാം, ഇന്തോനേഷ്യ, നേപ്പാള്‍, മലേഷ്യ, ഇറ്റലി, ഇറാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള സഞ്ചാരികളുടെ വിവരങ്ങള്‍ സ്ഥാപനങ്ങളില്‍ ചെക്ക് ഇന്‍ ചെയ്ത ഉടന്‍ തന്നെ അറിയിക്കണം. തൊട്ടടുത്തുളള ആരോഗ്യ കേന്ദ്രങ്ങളിലും വിവരങ്ങള്‍ അറിയിക്കാം. ആശങ്കകള്‍ ഒഴിവാക്കി നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.