ബോധി ബോയ്‌സ് മീനങ്ങാടി ജേതാക്കള്‍
അഖില കേരള ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ബോധി ബോയ്‌സ് മീനങ്ങാടി ജേതാക്കള്‍. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വള്ളിയൂര്‍ക്കാവ് സോക്കര്‍ സ്റ്റാര്‍ സംഘടിപ്പിച്ച അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ചാന്‍സിേലേഴ്സ് വെള്ളമുണ്ടയെ പരാജയപ്പെടുത്തി ബോധി ബോയ്‌സ് മീനങ്ങാടി ജേതാക്കളായി, സമാപന സമ്മേളനം നഗര സഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. കെ കെ നാരായണന്‍ അധ്യക്ഷനായിരുന്നു. ഡിവിഷന്‍ കൗണ്‍സിലര്‍ ശ്രീലത കേശവന്‍, ടി എന്‍ ജയദേവന്‍, സലാം സെഞ്ച്വറി. ബാബു ഫിലിപ്പ്, കെ സി സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.