കൊറോണ വൈറസ് പകരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് പൊതുപരിപാടികള്‍ ഒരുമാസത്തേക്ക് റദ്ദാക്കി. അംഗണ്‍വാടി മുതല്‍ 7ാം ക്ലാസ് വരെ പരീക്ഷകളും ക്ലാസുകളും റദ്ദാക്കി, അവധി ഇന്ന് മുതല്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 8,9,10 ക്ലാസുകളില്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. വിവാഹം ഉള്‍പ്പെടെ പൊതു ചടങ്ങുകളും, ഉത്സവം, മറ്റ് ആഘോഷങ്ങള്‍, പൊതു ജനങ്ങള്‍ കൂട്ടം കൂടുന്ന സാഹചര്യങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി സഭാ യോഗം നിശ്ചയിച്ചു. രോഗവ്യാപനം തടയുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം. സംസ്ഥാനത്ത് ദൈനംദിന ജീവിതം തടസ്സം കൂടാതെ മുന്നോട്ടു കൊണ്ടു പോകുന്നതിനും നിയന്ത്രണങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്. മന്ത്രി സഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും ഡി എം.ഓ മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന കൊറോണ ഉള്‍പ്പെടെ രോഗവ്യാപന തോതും മറ്റും ചര്‍ച്ച ചെയ്തു. ആതാത് ജില്ലകളില്‍ സവിശേഷ സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകളും ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിക്കു പുറമേ ആരോഗ്യ മന്ത്രിയും ആരോഗ്യവകുപ്പ് ഡയറക്ടറും വീഡിയോ കോണ്‍ഫറന്‍സിംഗില്‍ പങ്കെടുത്തു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പൊതു പരിപാടികളും റദ്ദാക്കി. നിയന്ത്രണം ഈ മാസം മുഴുവന്‍ തുടരും. 8 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്.
Sign in
Sign in
Recover your password.
A password will be e-mailed to you.