വര്‍ണ്ണകാഴ്ച്ചയൊരുക്കി ആമ്പല്‍ പൂക്കള്‍

0

കാരാപ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളെ മനോഹരമാക്കി മാറ്റുകയാണ് പലവര്‍ണങ്ങളില്‍ വിടരുന്ന ആമ്പല്‍പൂക്കള്‍. വെളളയും വയലറ്റും പിങ്കും നിറങ്ങളിലുളള ആമ്പല്‍പൂക്കള്‍ വശ്യതയാര്‍ന്ന കാഴ്ചയാണ്. നെല്ലാറച്ചാല്‍-മേപ്പാടി പാതയില്‍ സഞ്ചരിക്കുന്നവര്‍ ഇവക്കരികില്‍ നിര്‍ത്തി ചിത്രങ്ങളെടുത്തശേഷമാണ് യാത്ര  തുടരുന്നത്.

 

നോക്കത്താ ദൂരം നിറഞ്ഞുനില്‍ക്കുന്ന ജലാശയം. ജലാശയത്തിന്റെ ഓരങ്ങളില്‍ വിവിധവര്‍ണങ്ങളില്‍ വിടര്‍ന്നുനില്‍ക്കുന്ന ആമ്പല്‍പൂക്കള്‍. അവക്കരികില്‍ കൊക്കുരുമ്മിയും കഥപറഞ്ഞും വിശ്രമിക്കുന്ന പറവകള്‍. തീറ്റതേടിയലയുന്ന എരണ്ടകള്‍. ഇടക്കിടെ വെളളത്തില്‍ നിന്ന് ഉയര്‍ന്നുചാടി കളിച്ചുല്ലസിക്കുന്ന മീനുകള്‍. വഴിയാത്രക്കാരുടെ മനം നിറക്കുന്ന കാഴ്ചകളാണ് കാരാപ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ദൃശ്യമാകുന്നത്.അമ്പലവയലില്‍ നിന്ന് കാരാപ്പുഴയിലേക്കും, നെല്ലാറച്ചാല്‍ വഴി മേപ്പാടിയിലേക്കുമുളള യാത്രക്കിടെയാണ് സുന്ദരമായ ഈ കാഴ്ചകള്‍. സായാഹ്നങ്ങളില്‍ ഈ ഓളപ്പരപ്പുകള്‍ക്ക് ഭംഗിയേറും. അസ്തമയസൂര്യന്റെ കിരണങ്ങളേറ്റ് ജലാശയം തിളങ്ങും. വയനാടിന്റെ ഭംഗിയാസ്വദിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് മനംനിറക്കുന്ന കാഴ്ചകളാണിത്.ഏറെനേരം ഈ കാഴ്ചകള്‍ ആസ്വദിച്ച്,ചിത്രങ്ങള്‍ പകര്‍ത്തിയശേഷമാണ് സന്ദര്‍ശകരുടെ മടക്കം.

Leave A Reply

Your email address will not be published.

error: Content is protected !!
08:16