പടിഞ്ഞാറത്തറക്ക് റോഡ് നിര്‍മ്മിക്കാന്‍ വെള്ളമുണ്ട പഞ്ചായത്തിന്റെ പണം
വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ ചെലവഴിക്കേണ്ട തുക ഉപയോഗിച്ച്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പന്തിപ്പൊയില്‍ ഭാഗത്ത് റോഡ് നിര്‍മ്മിച്ചു എന്നാരോപണം. പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും, വാര്‍ഡ് അംഗത്തിനെതിരേയും ഡിവൈഎഫ്‌ഐ വെള്ളമുണ്ട മേഖലാ കമ്മിറ്റിയാണ് ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ചില വമ്പന്‍മാരെ സഹായിക്കാന്‍ വേണ്ടി ഇവരില്‍ നിന്നും കോഴ വാങ്ങിയാണ്, നിയമം കാറ്റില്‍ പറത്തി ഈ പ്രവര്‍ത്തി നടത്തിയതെന്നും
ഇവര്‍ ആരോപിച്ചു. ആരോപണവിധേയരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ പരാതി നല്‍കി കഴിഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാനാണ് ഡിവൈഎഫ്‌ഐ തീരുമാനം. എന്നാല്‍ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നും ആണ് വാര്‍ഡ് അംഗം പ്രതികരിച്ചത്. ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കി.