പ്രവാസി വയനാട് ഷാര്‍ജ ചാപ്റ്ററിന്റെയും ,വയനാട് ട്രക്കിങ്ങ് ടീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങള്‍ ശുചീകരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വയനാടിനൊരു കരുതല്‍ എന്ന പേരില്‍ ഗ്രീന്‍ വയനാട് ക്ലീന്‍ വയനാട് എന്ന സന്ദേശം പ്രചരിപ്പിച്ച് നടത്തുന്ന ഈ പരിപാടി മാര്‍ച്ച് ഏഴിന് മുത്തങ്ങയില്‍ തുടങ്ങും. പരിപാടി ഒരു വര്‍ഷം നീണ്ട് നില്‍ക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഷംസുദ്ദീന്‍ പിണങ്ങോട് ,നൗഫല്‍ ,മുജീബ് ചെതലയം ,ശരണ്‍ വയനാട് തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.