തെരുവ് നായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥിനിക്ക് പരിക്ക്

0

ബത്തേരി പള്ളി കണ്ടി മണിയാണി നൗഷാദിന്റെ മകള്‍ 9 വയസുകാരി അസ്ന ഫാത്തിമക്കാണ് ഇന്ന് രാവിലെ പള്ളികണ്ടി മലങ്കര വയലില്‍ വെച്ച് തെരുവ് നായയുടെ കടിയേറ്റത്.വീട്ടില്‍ നിന്ന് സമീപത്തെ കടയില്‍ പോയ സമയത്താണ് തെരുവ്നായ അസ്നയെ കടിച്ചുപരിക്കേല്‍പ്പിച്ചത്.സാരമായി പരിക്കേറ്റ അസ്ന ഫാത്തിമയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രദേശത്തെ തെരുവുനായ ശല്യത്തിനു പരിഹാരം കാണണമെന്നാവശ്യം അധികൃതര്‍ പരിഗണിക്കുന്നില്ലന്നും പരാതി ഉയരുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!