ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്

0

സാംസ്‌കാരിക രംഗത്ത് നിറസാനിധ്യമായ പൊതുജന ഗ്രന്ഥാലയം കോട്ടത്തറയും കേരളസര്‍ക്കാറിന്റെ വിമുക്തിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി. പരിപാടിക്ക് ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്.യുവാക്കളുടെ ഇടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുസമൂഹത്തിന്റെ ഇടപെടല്‍ അനിവാര്യമാക്കാനാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്.കോട്ടത്തറ നായനാര്‍ സ്മാരക ഹാളില്‍ ഉദ്ഘാടനം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ സി.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു.എം.സി. സത്യന്‍ അധ്യക്ഷനായിരുന്നു.കല്‍പ്പറ്റ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷാജഹാന്‍ എ.പി. ലഹരിവിരുധ ബോധവല്‍ക്കരണ ക്ലാസെടുത്തു.കോട്ടത്തറ പഞ്ചയത്ത് പ്രസിഡന്റ് ലീലാമ ജോസഫ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!