കേഴുന്ന ബത്തേരിക്ക് ആരുണ്ട് കൈത്താങ്ങ് ഏകദിന ഉപവാസം 

0

കേഴുന്ന ബത്തേരിക്ക് ആരുണ്ട് കൈത്താങ്ങ് എന്ന ചോദ്യമുയര്‍ത്തി യൂത്ത് ലീഗ് ബത്തേരിയില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു. ബത്തേരി സ്വതന്ത്രമൈതാനിയിലാണ് ഉപവാസം സംഘടിപ്പിച്ചത്.51 യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ഉപവാസമനുഷ്ഠിച്ചത്.എന്‍. എച്ച് 766 അട്ടിമറിക്ക് പിന്നിലാര്, താലൂക്ക് ആശുപത്രിയെ ആര് ചികിത്സിക്കും എന്നീ ചോദ്യങ്ങളുമായി ഇന്നു രാവിലെ 10മണിമുതലാണ് യൂത്ത്ലീഗ് ബത്തേരി നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം നടത്തിയത്. 51 യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് ഉപവാസമിരുന്നത്. പരിപാടി മുസ്ലിംലീഗ് ബത്തേരി നിയോജകമണ്ഡലം കമ്മറ്റി പ്രസിഡണ്ട് പി. പി അയ്യൂബ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട് സമദ്കണ്ണിയന്‍ അധ്യക്ഷനായിരുന്നു. സി. കെ. ഹാരിഫ്, ഷബീര്‍ അഹമ്മദ്, സി. കെ മുസ്തഫ,, കെ അഹമ്മദ്കുട്ടി, കെ. നൂറുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!