ഐ എച്ച്് ഡി പി കോളനിയിലേക്ക്് വഴി നിര്‍മ്മിച്ചു

0

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി വൈത്തിരി കണ്ണാടിച്ചോല ഐ എച്ച്് ഡി പി കോളനിയില്‍ നിര്‍മ്മിച്ച വീടുകളിലേക്ക് വഴി നിര്‍മ്മാണ ഉദ്ഘാടനം വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി ഉഷാകുമാരി നിര്‍വഹിച്ചു. പ്രദേശത്തെ താമസക്കാരുടെ നേതൃത്വത്തില്‍ പിരിവെടുത്താണ് വഴി നിര്‍മിക്കുന്നത്. ചുണ്ടേല്‍ എസ്റ്റേറ്റ് ഒന്നാം വാര്‍ഡിലെ 60 ഓളം കുടുംബങ്ങളാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ കണ്ണാടിച്ചോല പ്രോജെക്ടില്‍ ഉള്‍പെട്ടിട്ടുള്ളത്. ഇതില്‍ 18 കുടുബങ്ങളുടെ വീട് പണി ആരംഭിച്ചു. 6 വീടുകളുടെ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇവിടേക്കാണ് 750 മീറ്റര്‍ വഴിയുടെ നിര്‍മാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചത്. കുടിവെള്ളതിനാവശ്യമായ കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ഷൈനി ഉദയകുമാര്‍ അധ്യക്ഷയായിരുന്നു.കണ്‍വീനര്‍ മൂസ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!