സഹപാഠിക്ക് വീടൊരുക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍

0

തറക്കല്ലിട്ട് 65-ാം ദിവസം സഹപാഠിക്ക് വീടൊരുക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍.പയ്യമ്പള്ളി സെന്റ് കാതറൈന്‍സ് സ്‌കൂളിലെ സഹപാഠിയായ എസ്. പി. സി കേഡറ്റിന് അതിവേഗത്തില്‍ സ്വപ്നഭവനമൊരുക്കി മാതൃകയാകുകയാണ് സ്റ്റുഡന്റസ് പോലീസ് കേഡറ്റ്‌സ.്‌സ്‌കൂളിലെ എസ്. പി. സി. യൂണിറ്റ്, കൂടത്തായി സ്‌കൂളിലെ എസ്. പി. സി യുണിറ്റ്, വയനാട് ജില്ലാ എസ്.പി.സി, ജീവനസമൃദ്ധി – എറണാകുളം എന്നിവരുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ് വീട് പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

ഒന്നരലക്ഷം രൂപ സ്ഥലത്തിനുള്‍പ്പെടെ 10 ലക്ഷം രൂപ ചിലവഴിച്ചാണ് 750 സ്‌ക്വയര്‍ ഫീറ്റ് വീട് പൂര്‍ത്തീകരിച്ചത്.
വീടിന്റെ താക്കോല്‍ വയനാട് ജില്ലാ പോലീസ് മേധാവി ആര്‍. ഇളങ്കോ കൈമാറി. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ: ജോണ്‍ പി ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. ജോയ് പുല്ലം കുന്നേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി
മാനന്തവാടി ഡി വൈ എസ് പി എ പി ചന്ദ്രന്‍, സി ഐ എം എം അബ്ദുള്‍ കരീം, ലില്ലി കുര്യന്‍, എം സി സോമന്‍, പി സി ജോണ്‍, റെജി .ജെ .കരോട്ട്, സജിന്‍. ജോസ്, ഇ കെ പൗലോസ് എന്നിവര്‍ സംസാരിച്ചു.ഡിസംബര്‍ 19 ന് എ. എസ്. പി വൈഭവ് സക്‌സേനയാണ് വീടിന്റ് തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!
05:33