വാര്‍ഷികാഘോഷവും യാത്രയയപ്പും
മാനന്തവാടി ഒണ്ടയങ്ങാടി സെന്റ് മാര്‍ട്ടിന്‍സ് എല്‍.പി.സ്‌കൂള്‍ 44-ാം വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ഗ്രേസി ടീച്ചര്‍,അധ്യാപകന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍ ഉദ്ഘാടനം ചെയ്തു.കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജോണ്‍ പൊന്‍പാറയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ എല്‍സമ്മ തോമസ്, സ്വപ്ന ബിജു, സ്‌ക്കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് കളപ്പുര, പി.ടി.എ.പ്രസിഡന്റ് ബീന ബിജു, സൂര്യ പി.എസ് തുടങ്ങിയവര്‍ സംസാരിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്ക് ഉപഹാര സമര്‍പ്പണവും നടന്നു.തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും അരങ്ങേറി.