വിമുക്തി ക്ലബ്ബ് രൂപീകരിച്ചു

0

കേരള എക്സൈസിന്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി അമ്പലവയല്‍ പബ്ലിക് ലൈബ്രറിയില്‍ വിമുക്തി ക്ലബ്ബ് രൂപീകരിച്ചു. ഈമാസം 25-ന് അമ്പലവയലില്‍ നടക്കുന്ന ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായാണ് ക്ലബ്ബ് രൂപവത്കരിച്ചത്. ലഹരിവിരുദ്ധ സദസിലേക്ക് പൊതുജനങ്ങളെ പങ്കെടുപ്പിക്കാന്‍ വിമുക്തി പ്രവര്‍ത്തകര്‍ വീടുകള്‍തോറും കയറി ക്ഷണിക്കും. പബ്ലിക് ലൈബ്രറിയില്‍ നടന്ന ക്ലബ് രൂപീകരണ യോഗത്തില്‍ ടി.എ. ജോസഫ്, കെ.കെ. ഗംഗാധരന്‍, ബാസ്‌കരന്‍ മാസ്റ്റര്‍, സി.വി. ജോര്‍, വി.പി സുമ, ജെസി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!