സി എ എ വിരുദ്ധ കലാപങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

0

ജനങ്ങളെ മൊത്തം തെറ്റുധരിപ്പിച്ചു കൊണ്ട് ഇടതു വലതു പാര്‍ട്ടികള്‍ സി എ എ ക്ക് എതിരെ നടത്തുന്ന കലാപങ്ങള്‍ വരുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം നയിക്കുന്ന വാഹന പ്രജരണ ജാഥ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാഥാ മാനേജര്‍ കെ എം ജോര്‍ജ് അധ്യക്ഷനായിരുന്നു.

സി എ എ നടപ്പാക്കാന്‍ ആദ്യം ഇറങ്ങിയത് കോണ്‍ഗ്രസ് കാരാണ്. എന്നാല്‍ ഇപ്പോള്‍ അതിനെതിരെ സംസാരിക്കുന്നു. 2012 ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ സി എ എ നടപ്പാക്കണമെന്ന് പറഞ്ഞവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍. അവരും ഇന്ന് ഇതിനെ എതിര്‍ക്കുന്നു. ഇതെല്ലാം വരുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. ഇടത് വലത് പാര്‍ട്ടികള്‍ തീവ്രവാദ സംഘടനകളെ കൂട്ടുപിടിച്ചാണ് സമരങ്ങള്‍ നടത്തുന്നത്. സി എ എ ക്ക് എതിരെ മുഖ്യമന്ത്രി അടക്കം തെരുവിലിറങ്ങുന്നു. ഈ രണ്ടു പാര്‍ട്ടികളും ജനങ്ങളെ തെറ്റുധരിപ്പിക്കുകയാണ് ചെയുന്നതെന്നും സജി ശങ്കര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!