ഗൈഡ്, ബുള്‍ ബുള്‍ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു
തരുവണ ഗവ: യു പി സ്കൂളില്‍ ഗൈഡ്, ബുള്‍ ബുള്‍ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു. സ്കൗട്ടിംഗില്‍ പത്ത് വയസില്‍ താഴെ ഉള്ള പെണ്‍കുട്ടികളുടെ വിഭാഗമായ ബുള്‍ബുളും .പത്ത് വയസിന് മുകളിലുള്ള പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്ന വിഭാഗമായ ഗൈഡുമാണ് തുടങ്ങിയത്.ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ജില്ലാ പ്രസിഡന്റ് ജോസ് പുന്നക്കുഴി ഉദ്ഘാടനം നിര്‍വഹിച്ചു. നാഷണല്‍ കൗണ്‍സില്‍ മെമ്പര്‍ ഷൈനി മൈക്കിള്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.പി ടി എ പ്രസിഡന്റ് നൗഫല്‍ പള്ളിയാല്‍,അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റര് കെ കെ സന്തോഷ് ,സി.മമ്മു ഹാജി,കുഞ്ഞമ്മദ് മുണ്ടാടത്തില്‍, ബാലന് പുത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു