റവന്യു ജീവനക്കാര്‍ 19ന് പണിമുടക്കും
വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി സംസ്ഥാന കമ്മിറ്റി ആഹ്വാനം പ്രകാരം ഫെബ്രുവരി 19ന് ജില്ലയിലെ റവന്യു ജീവനക്കാര്‍ പണിമുടക്കുമെന്ന് കേരള റവന്യു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന്‍ (കെ ആര്‍ ഡി എസ് എ ) ജില്ലാ ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
വില്ലേജ് ഓഫീസുകളില്‍ ഫ്രണ്ട് ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി ജന സൗഹൃദമാക്കുക, വില്ലേജ് ഓഫീസര്‍ പദവി ഉയര്‍ത്തി സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം അനുവദിക്കുക, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റുമാരുടെ 50 ശതമാനം തസ്തികള്‍ അപ്‌ഗ്രേഡ് ചെയ്യുക, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ഡെപ്യൂട്ടി കളക്ടര്‍ തസ്തിക സൃഷ്ടിക്കുക, റവന്യു വകുപ്പിനോടുള്ള വിവേചനവും അവഗണനയും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് എം പി ജയപ്രകാശ്, സെക്രട്ടറി പ്രദീഷ് ബാബു, സംസ്ഥാന സെക്രട്ടറി ജെ ഹരിദാസ്, വൈസ് പ്രസി: എസ് പി സുമോദ്, സംസ്ഥാന കമ്മിറ്റിയംഗം കെ ഷമീര്‍ എന്നിവര്‍ പങ്കെടുത്തു.