കാവല്‍ യാത്ര 11ന് ജില്ലയില്‍
കെ.പി.സി.സി.സാംസ്‌കാര സാഹിതി കാവല്‍ യാത്ര ഈ മാസം 11ന് ജില്ലയില്‍.സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന യാത്രയ്ക്ക് വൈകീട്ട് 5 മണിക്ക് മാനന്തവാടിയില്‍ സ്വീകരണം.ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍ എന്നാണ് ജാഥയുടെ സന്ദേശം.ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍ എന്ന സന്ദേശത്തോടെ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന സംസ്ഥാന ജാഥയാണ് ഫെബ്രുവരി 11ന് ജില്ലയിലെത്തുന്നത്. വൈകീട്ട് 5 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സ്വീകരണ യോഗം മുന്‍ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും.പ്രതിരോധത്തിന്റെ വര്‍ത്തമാനം എന്ന പേരില്‍ സംഘടിപ്പിക്കുന്ന കാവല്‍ സദസില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകരായ അഡ്വ.എം.വേണുഗോപാല്‍, സൂപ്പി പള്ളിയില്‍, ഡോക്ടര്‍ എം.പി.അനില്‍ എന്നിവര്‍ പങ്കെടുക്കും. നാടക അവതരണവും ഉണ്ടാകുമെന്ന് സംഘാടകര്‍. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.എന്‍.കെ.വര്‍ഗ്ഗീസ്, സുരേഷ് ബാബു വാളല്‍, വിനോദ് തോട്ടത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.