വയനാട് വന്യജീവിസങ്കേതത്തിലെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട വനാന്തര ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ക്ക് ആശ്വാസമായി സംസ്ഥാന ബഡ്ജറ്റ്. ഇവരെ പുനരധിവസിപ്പിക്കുന്നതിന്നായി റീബില്‍ഡ്കേരളയില്‍ 106 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
വയനാട് വന്യജീവി സങ്കേതത്തിലെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍്പ്പെട്ട വനാന്തരഗ്രാമത്തിലുള്ള കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിന്നായാണ് സംസ്ഥാന സര്‍ക്കാര്‍ റീബില്‍ഡ് കേരളയില്‍ 106 കോടി വകയിരുത്തിയിരിക്കുന്നത്. ഇതോടെ ഇഴഞ്ഞുനീങ്ങുന്ന പദ്ധതി വേഗത്തിലാകുമെന്ന പ്രതീക്ഷയാണുള്ളത്. പദ്ധതി പ്രകാരം 14 വനാന്തര ഗ്രാമങ്ങളിലെ കുടുംബങ്ങളെയാണ് ആദ്യഘട്ടമെന്ന നിലയില്‍ മാറ്റിപാര്‍പ്പിക്കുന്നത്. ഇതില്‍ നൂല്‍പ്പുഴ പഞ്ചായത്തിലെ അമ്മവയല്‍, ഗോളൂര്‍, അരകുഞ്ചി, കൊട്ടങ്കര എന്നീ ഗ്രാമങ്ങളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ ചെട്യാലത്തൂര്‍, കുറിച്യാട് എന്നീ ഗ്രാമങ്ങളിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതും നടക്കുന്നുണ്ട്. ഇതുകൂടാതെ തോല്‍പ്പെട്ടി റെയിഞ്ചിലെ ഈശ്വരന്‍കൊല്ലി, നരിമാന്തികൊല്ലി, ബത്തേരി- കുറിച്യാട്- മുത്തങ്ങ റെയിഞ്ചുകളിലെ പുത്തൂര്‍, മണിമുണ്ട, പാമ്പുംകൊല്ലി, പങ്കളം തുടങ്ങിയ സെറ്റില്‍മെന്റുകളില്‍ പദ്ധതി നടപ്പിലാക്കാനുണ്ട്. പദ്ധതി പ്രകാരം ഒരോ കുടുംബത്തിനും പത്തുലക്ഷം രൂപവീതമാണ് നല്‍കിവരുന്നത്. എന്നാല്‍ ഇതിപ്പോള്‍ 15 ലക്ഷം രൂപയാക്കി ഉയര്‍ത്തിയെന്നാണ് വിവരം.