വയനാടടക്കം ഉത്തരമേഖലാ ജില്ലകളില്‍ ഉച്ചഭാഷിണി നിയന്ത്രണം.പൊലീസ് നടപടി കര്‍ശനമാക്കി.നിയമം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. ഉച്ചഭാഷിണി നിയന്ത്രണ വ്യവസ്ഥകള്‍ ലംഘിച്ചാണ് ഭൂരിഭാഗം പരിപാടികളും നടത്തുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഉച്ചഭാഷിണി നിയന്ത്രണ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ കണ്ണൂര്‍ റേഞ്ചിന് കീഴില്‍ വരുന്ന വയനാട് ഉള്‍പ്പെട്ട ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാര്‍, ഡിവൈഎസ്പിമാര്‍ക്കും ഡി ഐ ജി ഉത്തരവു നല്‍കി. കേരള നോയിസ് പൊല്യൂഷന്‍ റെഗുലേഷന്‍ ആന്റ് കണ്‍ട്രോള്‍ റൂള്‍സ് 2000, വിജ്ഞാപനം, കേരളാ പോലീസ് ആക്ട് 77-ാം വകുപ്പ് എന്നിവ പ്രകാരമാണ് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും മറ്റും മൈക്കിനു അനുമതി നല്‍കുന്നത്. ഇതനുസരിച്ച് രാത്രി 10 നും രാവിലെ 6നും ഇടയില്‍ പൊതുസ്ഥലങ്ങളില്‍ മൈക്ക്് ഉപയോഗിക്കാന്‍ പാടില്ല. പൊതു നിരത്തുകളിലും ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിലും നിരോധിത മേഖലകളിലും ഉച്ചഭാഷണി ഉപയോഗിക്കാന്‍ പാടില്ല.