പനമരം പ്രീമിയര്‍ ലീഗിന് തുടക്കം
ഫുട്‌ബോളിനെ എക്കാലവും നെഞ്ചിലേറ്റിയ പനമരത്തുകാരുടെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പനമരം പ്രീമിയര്‍ ലീഗ് മൂന്നാം സീസണിന്റെ വരവ് അറിയിച്ച് ഇന്നലെ പനമരത്ത് നടന്ന റോഡ് ഷോ ശ്രദ്ദേയമായി.
2018ലാണ് പനമരം പ്രീമിയര്‍ ലീഗിന് തുടക്കം. ഇത്തവണ വലിയ ജനക്കൂട്ടമാണ് കളി കാണാനെത്തുന്നത്. താരങ്ങളുടെ ലേലം അടക്കം തികച്ചും പ്രോഫഷണലായാണ് കളിക്കാരെ തിരഞ്ഞെടുക്കുന്നത്.പനമരം പ്രീമിയര്‍ ലീഗില്‍ പനമരം പഞ്ചായത്തില്‍ താമസിക്കനവര്‍ക്ക് മാത്രമാണ് അവസരമുള്ളത്. പ്രതിഭയുള്ള കളിക്കാരെ കണ്ടെത്തി മികച്ച പരിശീലനം നല്‍കി അവര്‍ക്ക് കൂടുതല്‍ നല്ല അവസരങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം.ഇത്തവണ 12 ക്ലബുകളുണ്ട്. കളിക്കാരുടെ എണ്ണം 200 ഓളം വരും. മാര്‍ച്ച് മൂന്നിന് മത്സരം സമാപിക്കും.