കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലും അല്ലാതെയും വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി. കൊറോണ പ്രതിദിന അവലോകന യോഗത്തിലാണ് തീരുമാനം.ജില്ലയില്‍ ആറുപേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിരീക്ഷണത്തിലായവരുടെ എണ്ണം 49 ആയി.
വ്യാജ പ്രചരണം ജനങ്ങളില്‍ അനാവശ്യ ഭീതി പടര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ ഭരണ കൂടം ഇടപെടുന്നത്. ഇത്തരക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവും ഐടി ആക്ട് പ്രകാരവും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിരീക്ഷണത്തിലുള്ളവര്‍ ഇതുവരെ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രതിദിന കൊറോണ അവലോകന യോഗത്തില്‍ വികല്‍പ് ഭരദ്വാദാജ് അധ്യക്ഷനായിരുന്നു.