കേസുകളുടെ കുരുക്കഴിച്ച് കളക്ടറുടെ അദാലത്ത്
സഫലം 2020-ല്‍ സഫലമാവുന്നത് തലപ്പുഴ പാരിസണ്‍സ്, പേര്യ,വരയാല്‍ മിച്ചഭൂമി കേസുകളില്‍ കുരുങ്ങി കിടക്കുന്ന നിരവധി കുടുംബങ്ങുടെ കേസുകള്‍.ഇവരുടെ പരാതികളില്‍ ഫെബ്രുവരിയില്‍ പ്രത്യേക ലാന്‍ഡ് ബോര്‍ഡുകള്‍ അതാത് പ്രദേശങ്ങളില്‍ ചേരാന്‍ അദാലത്തില്‍ തീരുമാനം.നികുതി പോലും സ്വീകരിക്കാത്ത നിരവധി കുടുംബങ്ങളുടെ ഭൂ സ്വപനങ്ങള്‍ സഫലമാകും.
തലപ്പുഴ പാരിസണ്‍സ് എസ്റ്റേറ്റ്, വരയാല്‍ എ.കെ.ടി.എസ്റ്റേറ്റുകളിലെ മിച്ചഭൂമി കേസുമായി ബന്ധപ്പെട്ട് ഈ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങള്‍ക്ക് നികുതി പോലും നിഷേധിക്കപ്പെടുകയാണ്.നിലവിലുള്ള കുടുംബങ്ങുടെ മുന്‍ തലമുറ അന്ന് പാട്ടം നല്‍കിയും, വിലക്കെടുത്തതുമായ സ്ഥലത്തെ നികുതി പോലും സ്വീകരിക്കാന്‍ കഴിയില്ല എന്നത് പ്രദേശത്തുകാരുടെ തീരാ ദുരിതമായിരുന്നു.ഇവര്‍ കയറി മുട്ടിവിളിക്കാത വാതിലുകളില്ല. എന്തായാലും സഫലം 2020 ല്‍ ഇവര്‍ നല്‍കിയ പരാതിയാണ് ജില്ലാ കലക്ടര്‍ ക്ഷമയോട് കേള്‍ക്കുകയും പ്രശ്‌ന പരിഹാരത്തിന്റെ ആദ്യ ചുവട് വെക്കുകയും ചെയ്തു.പാരിസണ്‍സിന്റെത് ഫെബ്രുവരി 18 ന് വില്ലേജ് ഓഫീസില്‍ വെച്ചും, വരയാലിലേത് ഫെബ്രുവരി 13, 14 തീയ്യതികളില്‍ പേര്യ സര്‍വ്വീസ് സഹകരണ ബാങ്കിലും പ്രത്യേക ലാന്‍ഡ് ബോര്‍ഡുകള്‍ ചേര്‍ന്ന് പ്രശ്‌ന പരിഹാരം ഉണ്ടാക്കുന്നതിനും അദാലത്തില്‍ തീരുമാനമായി.ഇതോടെ വര്‍ഷങ്ങളായി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസത്തിന് വകയുമായി.