റോഡ് തകര്‍ന്ന് തരിപ്പണമായി നാട്ടുകാര്‍ റോഡുപരോധിച്ചു
വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധം വ്യാപകം. സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു. പത്തുമണി മുതല്‍ 12 മണി വരെയായിരുന്നു ഉപരോധം.
വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡിന്റെ ശോചനീയാവസ്ഥയാണ് വലിയ പ്രതിഷേധത്തിന് ഇടയാക്കിയത്. മഴക്കാലത്ത് വെള്ളക്കെട്ട് ആവുന്ന ഈ റോഡില്‍ കാല്‍നട പോലും ദുഷ്‌കരമാകും. റോഡ് നന്നാക്കന്‍ ഫണ്ട് വെച്ചിട്ടുണ്ട് എന്ന് പറയുകയല്ലാതെ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ ഇന്ന് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചത്. റോഡ് ഉപരോധത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി, ചുമട്ടു തൊഴിലാളി യൂണിയന്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു.പുളിഞ്ഞാല്‍ റോഡിന്റെ ഉപയോക്താക്കളായ നാട്ടുകാരും റോഡ് ഉപരോധത്തില്‍ പങ്കാളികളായി. ഉപരോധസമരം സാമൂഹ്യ പ്രവര്‍ത്തകനായ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അധ്യക്ഷനായുരുന്നു. നൗഫല്‍, അഷ്‌റഫ് മണിമ, മമ്മൂട്ടി , അബ്ദുള്ള, മുരളി തുടങ്ങിയവര്‍ സംസാരിച്ചു.