ജാതി വിവേജനത്തിനെതിരെ സമരം ചെയ്യുമെന്ന
വെള്ളമുണ്ട എ.യു.പി.സ്‌കൂള്‍ മനേജ്‌മെന്റിനെതിരെ ആദിവാസി ക്ഷേമസമിതി പ്രക്ഷോഭത്തിലേക്ക്. ആദിവാസികളോടുള്ള മേനേജ്‌മെന്റിന്റെ ജന്മിത്വജാതി മേധാവിത്വ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യം വെച്ച് സംസ്ഥാന സര്‍ക്കാര്‍ ജില്ലയിലെ വിദ്യാലയങ്ങളില്‍ മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ചിട്ടുണ്ട്. അത്തരത്തില്‍ വെള്ളമുണ്ട എ.യു.പി, സ്‌കൂളില്‍ നിയമിച്ച ടീച്ചറോഡ് സ്‌കൂള്‍ മാനേജര്‍ ജാതിവിവേചനം കാണിക്കുകയാണ് സ്‌കൂളിലെ പ്രധാന യോഗങ്ങള്‍ മറ്റ് പരിപാടികള്‍ എന്നിവയില്‍ നിന്നെല്ലാം മാറ്റി നിര്‍ത്തുന്ന പ്രവണതയാണ് മാനേജര്‍ ചെയ്യുന്നത.് ആദിവാസി വിഭാഗത്തില്‍ പെട്ട ടീച്ചറോട് കാണിക്കുന്ന ഇത്തരം നിലപാടുകള്‍ പഴയ ജന്മിത്വജാതി മേധാവിത്വത്തിന്റെ തനി രൂപമാണ്. ഇത്തരം സമീപനങ്ങള്‍ തുടരാനാണ് മനേജരുടെ തീരുമാനമെങ്കില്‍ പ്രത്യക്ഷ സമരപരിപാടിയുമായി എ.കെ.എസ് മുന്നിട്ടിറങ്ങുമെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ ആദിവാസി ക്ഷേമസമിതി പനമരം ഏരിയാ നേതാക്കളായ കെ.രാമചന്ദ്രന്‍, ചന്തു മാസ്റ്റര്‍, അജിത്ത് അഞ്ചുകുന്ന് തുടങ്ങിയവര്‍ പങ്കെടുത്തു.