ജീവകാരുണ്യവുമായി ജവാന്‍മാരുടെ കൂട്ടായ്മ
നാടുകാവലിനൊപ്പം ജീവകാരുണ്യവുമായി വയനാടിന്റെ ധീര ജവാന്‍മാരുടെ കൂട്ടായ്മ
ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവ സാന്നിധ്യമായി മുന്നോട്ട് പോകുന്ന ടീം വയനാടന്‍ സോള്‍ജിയേഴ്‌സ് കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികാഘോഷവും,ഓഫീസിന്റെയും,ചാരിറ്റി പ്രൊജക്ടിന്റേയും ഉദ്ഘാടനവും നടത്തി.വിളമ്പുകണ്ടത്ത് ഉദ്ഘാടനം കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ ഫുട്‌ബോള്‍ താരം സുഷാന്ത് മാത്യു നിര്‍വഹിച്ചു.വയനാട്ടിലെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുഉള്ള 96 സൈനികരാണ് കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കുന്നത്.നിര്‍ധനരായ രോഗികള്‍ക്ക് വേണ്ടി ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റര്‍,ഓക്‌സിജന്‍ സിലിണ്ടര്‍,എയര്‍ബെഡ്,ബാക്ക് റെസ്റ്റ്,സെമി ഫ്‌ളോവര്‍ കോട്ട്,വാക്കര്‍,നെബുലൈസര്‍ തുടങ്ങി 3 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങള്‍ കൂട്ടായ്മ വാങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ചെയ്യുക വഴി സമൂഹത്തിനു മാതൃകയാകാനും രാജ്യസേവനം നടത്തുന്ന വയനാട്ടിലെ ഈ ധീരസൈനികര്‍ക്ക് സാധിച്ചിട്ടുണ്ട്.