കുടിവെള്ളം പാഴായി റോഡും ഒലിച്ചുപോയി

0

കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി നിര്‍മ്മാണത്തിലിരിക്കുന്ന റോഡ് ഒഴുകിപ്പോയി. കോളിയാടി- ചെറുമാട് റോഡില്‍ ഇന്ന് പുലര്‍ച്ചെ ചെറുമാട് ഭാഗത്താണ് സംഭവം.പൈപ്പ് പൊട്ടി റോഡ് തകരാന്‍ കാരണം കുടിവെള്ള പൈപ്പ് സ്ഥാപിച്ചതിലെ അപാകതയെന്ന് ആരോപണം.

പി.എം. ജി. എസ് വൈ പദ്ധതി പ്രകാരം കോളിയാടിയില്‍ നിന്നും ചെറുമാടിലേക്ക് നിര്‍മ്മിക്കുന്ന റോഡില്‍ ചെറുമാട് കയറ്റത്താണ് പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകി റോഡ് ഓലിച്ചുപോയത്.രണ്ട് കോടി 20 ലക്ഷം രൂപ മുടക്കിയാണ് റോഡ് നിര്‍മ്മാണം പുരോഗമിക്കുന്നത്. റോഡിന്റെ ഒരു ഭാഗത്തുകൂടെ ജലനിധി പദ്ധതിയുടെ പൈപ്പുകള്‍ കടന്നുപോകുന്നുണ്ട്. ഈ പൈപ്പുകള്‍ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി മാറ്റി സ്ഥാപിച്ചിരുന്നു. എന്നാല്‍ പൈപ്പുകള്‍ സ്ഥാപിച്ചതിലെ അപകാത കാരണം പൈപ്പുകള്‍ പൊട്ടുകയും വെള്ളം ശക്തിയില്‍ കുത്തിയൊഴുകി നവീകരണത്തിന്റെ ഭാഗമായി റോഡില്‍ നിരത്തിയ മണ്ണ് പൂര്‍ണ്ണമായും ഒലിച്ചുപോകുകയുമാണുണ്ടായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. മുമ്പും ഇത്തരത്തില്‍ രണ്ട് തവണ പൈപ്പുകള്‍ പൊട്ടിവെള്ളം കുത്തിയൊഴുകി മണ്ണ് ഒലിച്ചുപോയിരുന്നു. നിലവില്‍ മണ്ണ് ഒഴുകിപോയ സ്ഥലത്ത് മണ്ണിട്ട് പഴയപടിയാക്കാന്‍ ലക്ഷങ്ങള്‍ ചെലുവുവരും. അതിനാല്‍ തന്നെ ഇത് നേരെയാക്കാന്‍ റോഡ് നിര്‍മ്മാണം കരാറെടുത്തയാള്‍ തയ്യാറാവില്ലന്ന നിലപാടാണുള്ളതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ പ്ഞ്ചായത്ത് നടപടിസ്വീകരിച്ചില്ലങ്കില്‍ പഞ്ചായത്തിലേക്ക് പ്രതിഷേധവുമായി എത്തുമെന്നാണ് നാട്ടുകാര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Leave A Reply

Your email address will not be published.

error: Content is protected !!