ടെയ്ക്ക് ഓഫ് 2020 സമാപിച്ചു
ജില്ലയിലെ സി ബി എസ് ഇ സ്‌കൂളുകളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാത്ഥികള്‍ക്കായി സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. ജനുവരി 21, 22 തീയതികളില്‍ നൂല്‍പ്പുഴ ഓര്‍ക്കിഡ് റിസോര്‍ട്ടില്‍ നടന്ന ക്യാമ്പില്‍ ജില്ലയിലെ വിവിധ സി ബി എസ് ഇ സ്‌കൂളുകളില്‍ നിന്നായി 64 കുട്ടികള്‍ പങ്കെടുത്തു. ഡോ. സിജു തോമസ് തോട്ടപ്പിള്ളി, ഡോ. ജിതേഷ്, ശ്രീമതി പ്രീത വര്‍മ്മ, ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം എന്നിവര്‍ സ്വഭാവ – വ്യക്തിത്വ രൂപീകരണം, കൗമാര പ്രായക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിച്ചു. സഹോദയ പ്രസിഡന്റ് ശ്രീമതി സീറ്റ ജോസ്, സെക്രട്ടറി ബി.യു ദേച്ചമ്മ, ട്രഷറര്‍ രേഖ നായര്‍, ജോയിന്റ് സെക്രട്ടറി ആയിഷ തബസ്സം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായ സീറ്റ ജോസും ശ്രീമതി ആയിഷ തബസ്സ് എന്നിവര്‍ ക്യാമ്പ് നിയന്ത്രിച്ചു.പ്രകൃതിയെ നേരിട്ടറിയാനും ആസ്വദിക്കാനുമായി നേച്ചര്‍ വാക്കും, യോഗയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.