ചികിത്സാ സഹായം കൈമാറി

0

അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പെരിക്കല്ലുര്‍ ഷാജുവിന്റെ ഭാര്യ ഗീതയ്ക്ക് കരിമം വാട്ട്‌സാപ്പ് കുട്ടായമ ചികിത്സാ സഹായം നല്‍കി. ഗ്രുപ്പ് അംഗങ്ങളില്‍ നിന്ന് സ്വരുപിച്ച തുക പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലിപ് കുമാര്‍ ഗീതയുടെ ഭര്‍ത്താവ് ഷാജുവിന് കൈമാറി.ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാതെ ദുരിതത്തിലായ ഗീതയുടെ ദുരവസ്ഥ അറിഞ്ഞതിനെ തുടര്‍ന്നാണ് വാട്‌സാപ്പ് കൂട്ടായ മയുടെ നേതൃത്വത്തില്‍ പണം സ്വരുപിച്ചത് സി ഡി ബാബു, ബ്ലോക്ക് പഞ്ചായത്തംഗം മേഴ്‌സി ബെന്നി ഗ്രാമപഞ്ചായത്തംഗം ജാന്‍സി ജോസഫ്, എന്‍ യു ഉലഹന്നാന്‍,ജോസ് നെല്ലേടം, മണി പാമ്പനാല്‍, ജോസ് കുന്നത്ത് ,മാത്യു ഉണ്ണിയാപ്പള്ളി ‘, കലേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തുക കൈമാറിയത്
ഫോട്ടോ: കരിമം വാട്ട്‌സാപ്പ് കുട്ടായ്മയുടെ നേത്യത്യത്തില്‍ സ്വരുപിച്ച ഗീത ചികിത്സാ സഹായ ഫണ്ട് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലിപ് കുമാര്‍ ഷാജുവിന് കൈമാറുന്നു

Leave A Reply

Your email address will not be published.

error: Content is protected !!