കെ പി സി സി യുടെ പുതിയ 12 വൈസ് പ്രസിഡന്റ്മാരില്‍ വയനാട്ടില്‍ നിന്ന്് കെ സി റോസക്കുട്ടി. വയനാടിന് ആദ്യമായാണ് കെ പി സി സി വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നത്. 34 പേരുടെ കെ പി സി സി ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ വയനാട്ടില്‍ നിന്ന് ആരുമില്ല.
ഇന്നലെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ച 12 വൈസ് പ്രസിഡന്റുമാരില്‍ ഒരാളാണ് കെ സി റോസക്കുട്ടി. കെ.പി.സി.സിയുടെ ഏക വനിതാ വൈസ് പ്രസിഡന്റും റോസക്കുട്ടിയാണ്. നിലവില്‍ എ ഐ സിസി അംഗമാണവര്‍.5 വര്‍
ഷക്കാലം സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായിരുന്നു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി, കെപിസിസി എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികളും അവര്‍ വഹിച്ചിട്ടുണ്ട്.