കാട്ടുപോത്ത് കിണറ്റില്‍ വീണു
എടവക പഞ്ചായത്തിലെ കമ്മോം അത്യോറ മൂലയില്‍ ദേവസ്യയുടെ തോട്ടത്തിലെ കിണറ്റില്‍ കാട്ടുപോത്ത് വീണു.ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.പറമ്പിലെ ആള്‍മറയില്ലാത്ത, അധികം ആഴമില്ലാത്ത കിണറ്റിലാണ് കാട്ടുപോത്ത് വീണത്.തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി ഹിറ്റാച്ചി ഉപയോഗിച്ച് കിണറിന്റെ അരികിടിച്ച് വഴിയൊരുക്കി കാട്ടുപോത്തിനെ രക്ഷപ്പെടുത്തി.വനമേഖലയില്ലാത്ത പഞ്ചായത്തായിട്ടും വന്യമൃഗം ജനവാസ മേഖലയിലെത്തിയതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.
രാവിലെ ജനക്കൂട്ടം വന്നാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാകുമെന്നതിനാല്‍ അര്‍ധരാത്രി കഴിഞ്ഞ പാടും വനപാലകരുടേയും, വാര്‍ഡ് മെമ്പര്‍ നജീബ് മണ്ണാറിന്റേയും, നാട്ടുകാരുടേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കുകയായിരുന്നു.ബേഗൂര്‍ റെയിഞ്ചര്‍ വി ആര്‍ രതീഷന്‍.വെളളമുണ്ട സെക്ഷന്‍ ഫോറസ്റ്റര്‍ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കാട്ട് പോത്തിനെ രക്ഷപ്പെടുത്തിയത്.