കെ.എസ് മുസ്തഫക്ക് പുരസ്‌കാരം.

0

കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സഹോദരനും എം.പിയുമായിരുന്ന രാംചന്ദ്ര പാസ്വാന്റെ സ്മരണരാര്‍ത്ഥം ലോക ജന്‍ശക്തി പാര്‍ട്ടി ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു.പ്രിന്റ് മീഡിയ വിഭാഗത്തില്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് ചന്ദ്രിക വയനാട് ജില്ലാ ബ്യൂറോ ചീഫ് കെ.എസ് മുസ്തഫ അര്‍ഹനായി. പുത്തുമല പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.ജനുവരി 17ന് രാവിലെ 9.30ന് കോഴിക്കോട് കെ.പി കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്‌കാരം വിതരണം ചെയ്യും.

Leave A Reply

Your email address will not be published.

error: Content is protected !!