അദാലത്ത് സംഘടിപ്പിച്ചു.

0

ജില്ലാ കലക്ടറുടെയും ജില്ലാ പോലീസ് സൂപ്രണ്ടിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ ട്രൈബല്‍ കോളനികളില്‍ നടത്തുന്ന അദാലത്തിന്റെ ഭാഗമായി വാളാട് അമ്പലക്കുന്ന് കോളനിയില്‍ കളക്ടര്‍ അഥീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ അദാലത്ത് സംഘടിപ്പിച്ചു.രേഖാമൂലം വയസ്സ് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ ക്ഷേമപെന്‍ഷന്‍ കിട്ടാത്ത വിഷയത്തില്‍ സബ് കലക്ടര്‍ ഇടപെട്ട് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനും,കോളനിയില്‍ അംഗന്‍ വാടിക്കുവേണ്ടി സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായ ലീലക്ക് നിക്ഷിപ്തവനഭൂമിയില്‍ പകരം സ്ഥലം കൊടുക്കാനും , ആധാര്‍ കാര്‍ഡ് ലഭിക്കാത്ത 14 ഓളം പേര്‍ക്ക് കാര്‍ഡ് ഉടന്‍ ലഭ്യമാക്കാനുംനിര്‍ദ്ദേശം നല്‍കും. കുടിവെള്ള ക്ഷാമമുള്ള കോളനിയുടെ സമീപത്തുകൂടി ജലനിധി വാട്ടര്‍ കണക്ഷന്‍ പോകുന്നുണ്ടെങ്കിലും പണം അടച്ചു വെള്ളം എടുക്കാന്‍ കഴിയാത്ത സ്ഥിതി കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ഇതിന് പരിഹാരമായി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാട്ടര്‍ കണക്ഷന്‍ എടുക്കാനോ കിണര്‍ നിര്‍മിക്കാനോ ഉള്ള നിര്‍ദ്ദേശം നല്‍കി. വാളാട് കൊടുവേരി കുന്നു കോളനിയിലെ ശ്മശാന ഭൂമിയിലേക്ക് ഉള്ള വഴി പ്രശ്‌നം സബ് കളക്ടര്‍ ഇടപെട്ടു തീരുമാനം ഉണ്ടാക്കാനും, മദ്യ പാനവിഷയവുമായി ബന്ധ പ്പെട്ടു കോളനിയില്‍ ക്യാമറ സ്ഥാപിക്കാനും അദാലത്തിലൂടെ തീരുമാനമായി. കോളനിക്കാരില്‍ നിന്നല്ലാതെ നിരവധി അപേക്ഷകളും കളക്ടറുടെ മുന്നില്‍ എത്തിയിരുന്നു. സബ് കളക്ടര്‍ വികല്‍പ് ഭാരദ്വാജ്, എസ്.പി ആര്‍ ഇളങ്കോ, തഹസില്‍ദാര്‍ എന്‍.എ ഷാജു,പഞ്ചായത്ത് പ്രസിഡന്റ് അനീഷാ സുരേന്ദ്രന്‍,വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍,വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരും പരാതി അദാലത്തില്‍ സന്നിഹിതരായിരുന്നു.തുടര്‍ന്നു കോളനികളുടെ അവസ്ഥ നേരില്‍ കാണാനും അപൂര്‍വ രോഗം ബാധിച്ച കുട്ടിയെ താലോലിക്കാനും കളക്ടര്‍ സമയം കണ്ടെത്തി.കോളനിയിലെത്തിയ കളക്ടറെ തുടിയുടെ അകമ്പടിയോടെയാണ് സ്വീകരിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!