ദര്‍ബാര്‍ മെഗാ മാസ്: രജനികാന്ത് ഷോ
എയ്ജ് ഇന്‍ റിവേഴ്സ് ഗിയര്‍ ‘ എന്നൊക്കെ പല നായകനടന്മാരെ കുറിച്ച് അവരുടെ ആരാധകര്‍ അഭിമാനപൂര്‍വ്വം കൊട്ടിഘോഷിച്ചു നടക്കാറുണ്ട്. പക്ഷെ അതെന്താണ് എന്ന് അക്ഷരാര്‍ത്ഥത്തില്‍ ഇന്ന് ദര്‍ബാര്‍ എന്ന രജനികാന്ത് -മുരുകദാസ് സിനിമ കണ്ടുകൊണ്ടിരുന്നപ്പോള്‍ മനസിലായി. ഒപ്പം സൂപ്പര്‍സ്റ്റാര്‍ കരിസ്മ എന്നാല്‍ എന്താണ് എന്നും.മേക്കപ്പ്, കോസ്റ്റും ഡിപ്പാര്‍ട്‌മെന്റുകളുടെ കൃതഹസ്തതയാലും വി എഫ് എക്‌സിനാലും ഫോട്ടോഷോപ്പ് സ്റ്റില്ലുകളാലും ഒക്കെ റിവേഴ്സ് ഗിയര്‍ ആയി നില്‍ക്കുന്ന ഒരുപാട് നടന്‍മാര്‍ ഉണ്ട്. ഇവിടെ അതല്ല ഉദ്ദേശിക്കുന്നത്. 69വയസായ ഒരു മനുഷ്യന്‍ ഇരുപതുകളില്‍ പ്രായമെത്തി നില്‍ക്കുന്ന ഒരു നവയുവാവിന്റെ ശരീരഭാഷയോടെയും ദ്രുതചലനങ്ങളോടെയും ചടുല വാഗ്‌ധോരണികളോടെയും ഒരു സിനിമ മുഴുവന്‍ പൂണ്ടു വിളയാടുന്ന മായിക മാസ്മരിക വിസ്മയക്കാഴ്ച.. അതാണ് ദര്‍ബാര്‍ !
ദര്‍ബാര്‍
‘പോയ വര്‍ഷത്തെ പൊങ്കലിന് കാര്‍ത്തിക് സുബ്ബരാജ് പേട്ടയിലൂടെ നല്‍കിയതിന്റെ പതിന്മടങ്ങ് മാസ് ആയിട്ടുള്ള ഫാന്‍സ് ഫെസ്റ്റിവല്‍ ആണ് ദര്‍ബാര്‍. മുരുഗദാസ് ന്നാ സുമ്മാവാ.. ന്ന് ഇടയ്ക്കിടെ ചോദിപ്പിക്കുന്ന മേക്കിംഗ് പെര്‍ഫെക്ഷന്‍. ലൂസ് മൊമെന്റ്‌സ് വളരെ കമ്മി . ലാഗിംഗ് അവസാനമെത്തുമ്പോള്‍ നേരിയ തോതില്‍ മാത്രം .
മുംബൈ
മുംബൈ ആണ് ദര്ബാറിന്റെ കഥാപശ്ചാത്തലം . . ബാഷയിലുള്‍പ്പടെ പല തവണ അധോലോകമായി മേഞ്ഞിട്ടുള്ള മുംബൈയില്‍ ഇത്തവണ സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യ അരുണാചലം ആയിട്ടാണ് സൂപ്പര്‍സ്റ്റാറിന്റെ വരവ്. ബാഡ് കോപ്പ് എന്നോ മാഡ് കോപ്പ് എന്നോ ഒക്കെ പറയാവുന്ന വെറിപിടിച്ച സ്‌റ്റൈലിഷ് കോപ്പ് ആയി അഴിഞ്ഞാടുകയാണ് അണ്ണന്‍. എല്ലാ അര്‍ത്ഥത്തിലും അനദര്‍
https://www.youtube.com/results?search_query=darbar+trailer
ആദിത്യ അരുണാചലത്തിന്റെ മിഷന്‍
മഹാനഗരത്തെ ഡ്രഗ് ഡീലിംഗ് സില്‍ നിന്നും ക്‌ളീനാക്കുക എന്നതാണ് ആദിത്യ അരുണാചലത്തിന്റെ മിഷന്‍. പോലീസ് ട്രാക്ക് ഗംഭീരമായി പോവുമ്പോള്‍ തന്നെ അച്ഛന്‍-മകള്‍ സെന്റിമെന്റ്‌സും നയന്‍താരയെയും ഡിഫറന്റ് ആയ ഒരു ലവ് ട്രാക്കിനെയും യോഗിബാബുവിനെയും എല്ലാം ഒട്ടും മുഷിപ്പിക്കാതെ വളരെ നൈസായി സ്‌ക്രിപ്റ്റില്‍ മുരുകദാസ് ഉള്‍ക്കൊള്ളിക്കുകയും സ്‌ക്രീനില്‍ വര്‍ക്ക്ഔട്ട് ആക്കുകയും ചെയ്തിരിക്കുന്നു.
youtube.com/watch?v=FQX9jN_vpvs