ശ്രദ്ധ 2020ന് തുടക്കം

0

ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ കുടുംബശ്രീയുടെ തിളക്കമാര്‍ന്ന പ്രവര്‍ത്തന മികവുമായി കൈകോര്‍ക്കുന്നു.14 ജില്ലകളിലായി നടത്തപ്പെടുന്ന ദന്തരോഗ ബോധക്കല്‍ക്കരണ പരിപാടിയായ ‘ ശ്രദ്ധ 2020 ന്റെ വയനാട് ജില്ലാതല ഉദ്ഘാനം മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ വയനാട് ബ്രാഞ്ച് പ്രസിഡണ്ട് ഡോ. സി.കെ രഞ്ജിത് നിര്‍വഹിച്ചു.

ഓരോ ജില്ലയിലും ഇരുനൂറിലധികം കുടുംബശ്രീ കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്ക് ദന്ത ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ സംഘടിപ്പിക്കും.ഇന്ത്യന്‍ ദന്തല്‍ അസോസിയേഷന്‍ കേരള സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ഡോ: ജോര്‍ജ്ജ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ അസീസ്റ്റന്റ് മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ഹാരീസ്’ പി. മുഖ്യ പ്രഭാഷണം നടത്തി. ഡോ: ഷാനവാസ് പള്ളിയാല്‍ ദന്താരോഗ്യ പരിചരണ ബോധവല്‍ക്കരണ ക്ലാസെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!