ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ നാളെ മുതല്‍ മുടങ്ങും

0

മുന്നറിയിപ്പില്ലാതെ കെ.എസ്.ആര്‍.ടി.സി ദീര്‍ഘ ദൂര സര്‍വീസുകള്‍ റദ്ദ് ചെയ്തു.16 സൂപ്പര്‍ഫാസ്റ്റ് അടക്കം വയനാട്ടില്‍ നാളെ മുതല്‍ സര്‍വീസ് റദ്ദ്് ചെയ്യുന്നത് 35 ബസുകള്‍. ബസുകള്‍ ശബരിമല സ്‌പെഷ്യല്‍ സര്‍വ്വീസിന് അയക്കുന്നു.നേരത്തെ 27 ബസുകള്‍ അയച്ചിരുന്നു. എരുമേലി, തിരുവനന്തപുരം, കോട്ടയം, പിറവം, പുനലൂര്‍, എറണാകുളം സര്‍വീസുകള്‍ മുടങ്ങും.ഈ മാസം പതിനാറാം തീയതി വരെ നിലവിലെ അവസ്ഥ തുടരുമെന്നാണ് സൂചന. ഇത് ദീര്‍ഘ ദൂര യാത്രക്കാരെ ബാധിക്കും. 16 സൂപ്പര്‍ഫാസ്റ്റ് ബസ്സുകള്‍ക്ക് പുറമേ കഴിഞ്ഞ ദിവസങ്ങളില്‍ റ്റി.റ്റി. അടക്കമുള്ള 11 ബസുകളും ശബരിമലയിലേക്ക് സര്‍വീസ് നടത്തുവാനായി ബത്തേരിയില്‍ നിന്നും അയച്ചിരുന്നു .മാനന്തവാടി – കല്‍പ്പറ്റ ഡിപ്പോകളിലും നിന്നും നേരത്തെ 16 ബസ്സുകള്‍ അയച്ചിരുന്നു. കൂടാതെ നാളെ 19 ബസ്സുകള്‍ കൂടി അയക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം.

Leave A Reply

Your email address will not be published.

error: Content is protected !!