മാലിന്യങ്ങള്‍ അടിഞ്ഞു കല്ലഞ്ചിറപ്പുഴ മലിനം

0

പ്രളയത്തില്‍ അടിഞ്ഞ മാലിന്യങ്ങള്‍ ഒരു പുഴയെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നു.കണിയാമ്പറ്റ പഞ്ചായത്തിലെ കല്ലഞ്ചിറ പുഴയാണ് പ്രളയം ബാക്കി വെച്ച മാലിന്യങ്ങളും പേറി ഒഴുക്ക് തുടരുന്നത്.

പ്രളയം ബാക്കി വെച്ച മാലിന്യങ്ങളുമായി കല്ലഞ്ചിറപുഴ ഒഴുക്ക് തുടരുകയാണ്. പ്രളയത്തില്‍ അടിഞ്ഞ മാലിന്യങ്ങള്‍ ഇപ്പോള്‍ പുഴയുടെ സ്വാഭാവിക നീരൊഴുക്കിനെ തന്നെ തടഞ്ഞു.ചെറിയ മഴ പെയ്താല്‍ പോലും പുഴയില്‍ സാധാരണയില്‍ കവിഞ്ഞു വെള്ളം നിറയുന്നു.പുഴയുടെ പല ഭാഗങ്ങളിലും ഇതാണ് അവസ്ഥ.പ്ലാസ്റ്റിക് കുപ്പികളും കവറുകളും കരിമ്പ് ഇനത്തില്‍ പെട്ട ചെടിയുടെ കൊമ്പുകളും ഒടിഞ്ഞു വീണ മരങ്ങളുമടക്കം ടണ്‍ കണക്കിന് മാലിന്യമാണ് പുഴയില്‍ നിറഞ്ഞിരിക്കുന്നത്.മാലിന്യം നിറഞ്ഞ പുഴയില്‍ നിന്ന് കുളിക്കാനും മറ്റുമായി പ്രദേശവാസികള്‍ വെള്ളം ഉപയോഗിക്കുന്നത് പകര്‍ച്ച വ്യാധികള്‍ പകരാന്‍ കാരണമായേക്കും.പുഴയുടെ ആവാസ വ്യവസ്ഥയെ തകിടം മറിക്കുകയും മത്സ്യ സമ്പത്തിനെ തന്നെ ഇല്ലാതാക്കുകയും ചെയ്‌തേക്കാം ഈ മാലിന്യങ്ങള്‍.കണിയാമ്പറ്റ പഞ്ചായത്ത് 9,10 വാര്‍ഡുകളില്‍ പെട്ട ഭാഗങ്ങളിലാണ് കൂടുതലായും മാലിന്യങ്ങള്‍ അടിഞ്ഞിട്ടുള്ളത്.പ്രളയകാലത്ത് പുഴയിലേക്ക് ഒടിഞ്ഞു വീണ മരങ്ങളില്‍ തങ്ങിയാണ് മാലിന്യങ്ങള്‍ കുന്നുകൂടിയത്.മരങ്ങള്‍ മുറിച്ചു മാറ്റി മാലിന്യങ്ങള്‍ പുഴയില്‍ നിന്നും നീക്കം ചെയ്യാന്‍ പ്രദേശത്തെ ചെറുപ്പക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട് എന്നാല്‍ പുഴയില്‍ നിന്ന് നീക്കം ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എങ്ങനെ സംസ്‌കരിക്കുമെന്ന ആശങ്കയിലാണ് ഇവര്‍.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പഞ്ചായത്ത് സഹായിക്കുകയാണെങ്കില്‍ മാലിന്യങ്ങള്‍ നീക്കാന്‍ നാട്ടുകാര്‍ തയ്യാറാണ്.

Leave A Reply

Your email address will not be published.

error: Content is protected !!