ഒരു ടാക്കീസ് കൂടി ഓര്‍മ്മയില്‍ മറയുന്നു

0

ജില്ലയിലെ ആദ്യ സിനിമാകൊട്ടക കാലയവനികക്കുള്ളില്‍ മറഞ്ഞു.1948 ല്‍ പ്രവര്‍ത്തനം തുടങ്ങിയ മാനന്തവാടിയിലെ ലക്ഷ്മി ടാക്കീസാണ് ഓര്‍മ്മയായത്. ഓട് മേഞ്ഞ ടാക്കീസ് പൊളിച്ചുതുടങ്ങി. ടാക്കീസില്‍ അവശേഷിക്കുന്ന റഷ്യന്‍ നിര്‍മ്മിത പ്രൊജക്ടര്‍ അച്ഛന്റെ ഓര്‍മ്മക്കായി സൂക്ഷിക്കുമെന്നും ടാക്കീസ് ഉടമ വളപ്പിലായി വി.എം.വത്സന്‍.വി.എം.വത്സന്റ പിതാവ് വളപ്പിലായി രാഘവനാണ് ജില്ലയില്‍ ആദ്യമായി അഭ്രപാളിയിലെ വിസ്മയം ജില്ലയിലെ സിനിമാസ്വാദകരുടെ കാഴ്ചയിലെത്തിച്ചത്. 1948 ല്‍ ടുറിന്‍ ടാക്കീസ് രാജ രാജേശ്വരി എന്ന പേരില്‍ തുടങ്ങിയ 49 ല്‍ പേര് മാറ്റി ശ്രീലക്ഷ്മി ടാക്കീസാക്കി മാറ്റുകയായിരുന്നു.ആദ്യമായി തമിഴ് ചിത്രം ഏഴൈ പാടുംപാട്ട് പ്രദര്‍ശിപ്പിച്ചു.1955 ല്‍ കല്ലുകൊണ്ട് കെട്ടി ഓടിട്ട ടാകീസാക്കി മാറ്റി മാനന്തവാടി സിനിമാസ്വാദകരുടെ മനം നിറഞ്ഞ ഓര്‍മ്മകള്‍ ബാക്കിയാക്കി 2015 ലാണ് ശ്രീലക്ഷ്മി ടാക്കീസില്‍ പ്രാദര്‍ശനം നിര്‍ത്തിയത്. പിന്നീട് ടാക്കീസ് പൂട്ടിയെങ്കിലും കെട്ടിടം നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ കെട്ടിടം പൊളിച്ചുതുടങ്ങി. അന്നത്തെ കാലത്ത് എണ്‍പത്തി അയ്യായിരത്തിന് വാങ്ങിയ റഷ്യന്‍ നിര്‍മ്മിത പ്രൊജക്ടര്‍ തന്റെ അച്ഛന്റെ ഓര്‍മ്മക്കായി നിധിപോലെ സൂക്ഷിക്കുമെന്ന് ഉടമ വത്സന്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ ഇത്തരം ടാക്കീസുകളുടെ എണ്ണം കുറവാണെങ്കിലും വിവര സങ്കേതികയുടെ വളര്‍ച്ചയില്‍ മള്‍ട്ടിപ്ലക്‌സിലേക്ക് മാറാന്‍ തുടങ്ങിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!